ആറ്റിങ്ങലില്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് മരണം
ആറ്റിങ്ങല്‍ : സൂപ്പര്‍ഫാസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
പൂവൻപാറയ്ക് സമീപം തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സും എതിരെ വന്ന വാഗണര്‍ കാറുമാണ് കൂട്ടിയിടിച്ചത്. കാറില്‍ യാത്ര ചെയ്ത രണ്ട് പേരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കാറിനുള്ളില്‍ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് ഫയര്‍ഫോഴ്സ് പുറത്തെടുത്തത്. അപകടത്തെത്തുടര്‍ന്ന് ഏറെനേരം ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു.