സ്ത്രീപ്രവേശനം: വിധിയില്‍ വ്യക്തത വരേണ്ടതുണ്ട്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിധിയില്‍ ഇപ്പോഴും ആശയക്കുഴപ്പം നില നില്ക്കുന്നു. ഇത് നീക്കിയ ശേഷമാവും ഇക്കാര്യത്തിലെ തുടര്‍ നടപടികള്‍ സ്വീകരിക്കുക.
നേരത്തെയുള്ള വിധി അതുപോലെ നില നില്‍ക്കുന്നുവെന്നാണ് മനസിലാക്കുന്നത്. എന്നാല്‍, വിധി എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു. നിയമവശം പഠിച്ചശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.