ബ്ലാക്ക് മെയിലിംഗ് സംഘത്തിനെതിരെ പരാതി നല്കാന് മടിച്ച് യുവതികള്‍
ബ്ലാക്ക് മെയിലിംഗ് സംഘത്തിനെതിരെ പരാതി നല്കാന് മടിച്ച് യുവതികള്‍. തട്ടിപ്പിനിരയായതായി പൊലീസ് കണ്ടെത്തിയ പലരും പരാതി ഇല്ലെന്ന് അറിയിച്ചു. കുടുംബപരമായ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് യുവതികള്‍ പിന്‍വാങ്ങുന്നത്. കൂടുതല്‍ പേരും നിര്‍ധന കുടുംബത്തിലെ യുവതികളാണ്. 18 പെണ്‍കുട്ടികളാണ് തട്ടിപ്പ് സംഘത്തിനെതിരെ ഇതിനോടകം പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത പ്രതികള്‍ക്കെതിരെ മൂന്ന് കേസുകള്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പെണ്‍കുട്ടികളുടെ പരാതിയിലാണ് കേസ്.
വിവാഹാലോചന നടത്തി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ നടി ഷംന കാസിമിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഷൂട്ടങിന് ശേഷം ഹൈദ്രബാദില്‍ നിന്നും ഷംന ഇന്ന് കൊച്ചിയില്‍ എത്തും. തുടര്‍ന്നാണ് മൊഴി രേഖപ്പെടുത്തുക.