കൊച്ചി നഗരസഭാ പിരിച്ചുവിടാത്തത് എന്ത്? ഹൈക്കോടതി
കൊച്ചി : കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ കൊച്ചിയുടെ അവസ്ഥയിൽ ഹൈക്കോടതിയുടെ പ്രതികരണം. കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചിരിക്കുന്നത്. ജനങ്ങൾ കഴിയുന്നത് ദുരിതക്കയത്തിലാണ്, ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയണമെന്നും ഹൈക്കോടതി വിമർശിച്ചു.
കൊച്ചിൻ കോർപറേഷൻ പിരിച്ചുവിടാത്തതു എന്തെന്നു ഹൈക്കോടതി ചോദിക്കുന്നു. കഴിഞ്ഞ ദിവസത്തെ വെള്ളകെട്ടുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ പരാമർശം. ഇതുമായി ബന്ധപെട്ട് കേരള സർക്കാരിനോട് വിശദീകരണവും ഹൈക്കോടതി ചോദിച്ചിട്ടുണ്ട്. ഇതിൽ അറ്റോർണി ജനറൽ നാളെ വിശദീകരണം സമർപ്പിക്കും.