വീഡിയോ കോളില്‍ പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്
ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജനങ്ങള്‍ വീട്ടില്‍ ആയതോടെ ഉറ്റവരെയും സുഹൃത്തുക്കളെയും കാണാന്‍ ഇപ്പോള്‍ വീഡിയോ കോള്‍ സേവനങ്ങളെ ആശ്രയിക്കുകയാണ് ലോകം. പ്രതേകിച്ചും അന്യദേശത്തുള്ള കുടുംബാംഗങ്ങളെ കാണുന്നതും, ഔദ്യോഗിക മീറ്റിംഗുകള്‍ നടത്തുന്നതുമെല്ലാം ഇപ്പോള്‍ വീഡിയോ കോളിലൂടെയാണ്. അതേസമയം വീഡിയോ കോളിലൂടെ പഠനവും പാട്ടുപാടലും ഒക്കെ നടത്തുന്നവരുമുണ്ട്. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളും ഉപയോഗിക്കുന്നത് വാട്സാപ്പ് ആണ്.
വാട്സാപ്പില്‍ ഒരു സമയത്ത് നാല് പേര്‍ക്ക് മാത്രമേ വീഡിയോ കോളില്‍ പങ്കെടുക്കാന്‍ മാത്രമേ ഇതുവരെ സാധിക്കുകയുള്ളു. എന്നാല്‍ ഇപ്പോഴിതാ പുതിയ അപ്ഡേഷനും ആയി എത്തിയിരിക്കുകയാണ് വാട്ട്സ് ആപ്പ്. ഇനി മുതല്‍ ഒരേ സമയം എട്ട് പേരെ വരെ ഗ്രൂപ്പ് വീഡിയോ കോളില്‍ പങ്കാളികളാക്കനുള്ള ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ബീറ്റ വേര്‍ഷനില്‍ മാത്രമാണ് അപ്ഡേറ്റ് വന്നിട്ടുള്ളു.
ഗ്രൂപ്പ് കോള്‍ വിളിക്കുമ്പോൾ എല്ലാവരുടേയും ആപ്പ് അപ്ഡേറ്റായി പുതിയ വേര്‍ഷനിലാണെങ്കില്‍ മാത്രമേ നാലില്‍ കൂടുതല്‍ പേരെ വീഡിയോ കോള്‍ വിളിക്കാന്‍ സാധക്കുകയുള്ളു. ഏതെങ്കിലും ഒരാളുടെ ആപ്പ് പുതിയ വേര്‍ഷനല്ലെങ്കില്‍ അയാളെ നാല് പേരില്‍ അധികമുള്ള വീഡിയോ കോളില്‍ കണക്ട് ചെയ്യാന്‍ സാധിക്കില്ല.
കൂടുതല്‍ പേരെ വീഡിയോ കോളില്‍ ഉള്‍പ്പെടുത്താന്‍ വാട്ട്സ് ആപ്പ് വിട്ട്, മറ്റ് ആപ്പുകളിലേക്ക് ഉപഭോക്താക്കള്‍ മാറുന്നതിന്റെ പിന്നാലെയാണ് പുതിയ അപ്ഡേറ്റ് എത്തിയത്.