എന്തൊക്കെ സംഭവിച്ചാലും സംസ്ഥാനത്ത് കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കും; മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : സംസ്ഥാനത്ത് കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതി നടപ്പാക്കി സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് പറയാനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റാത്ത രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കെ-ഫോണ്‍ പദ്ധതി പരിശോധിക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. ജനങ്ങള്‍ക്ക് ഏറെ നേട്ടമുണ്ടാക്കുന്ന പദ്ധതിക്ക് തുരങ്കം വയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണിത്. എന്തൊക്കെ സംഭവിച്ചാലും കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കുമെ മുഖ്യമന്ത്രി പറഞ്ഞു.