1 കോടിയും കടന്ന് വാക്സിനേഷന്; കൊറോണക്കെതിരെ പ്രതിരോധം ശക്തമാക്കി രാജ്യം
ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ വാക്സിനേഷന് 1 കോടി കടന്നു. 1,01,88,007 പേര്‍ക്കാണ് ഇതുവരെ വാക്സിന് നല്‍കിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ലോകത്ത് 1 കോടി ആളുകള്‍ക്ക് വാക്സിന് നല്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 5 കോടി ആളുകള്‍ക്ക് വാക്സിന് നല്കിയ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 1.6 കോടി ആളുകള്‍ക്ക് വാക്സിന് നല്കിയ യുകെയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ജനുവരി 16നാണ് ഇന്ത്യയില്‍ വാക്സിനേഷന് ആരംഭിച്ചത്. വാക്സിനേഷന് 1 കോടി കടക്കാന്‍ കേവലം ഒരു മാസം മാത്രമാണ് ഇന്ത്യയ്ക്ക് ആവശ്യമായി വന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും വാക്സിന്റെ രണ്ടാം ഡോസ് നല്‍കുന്നത് തുടരുകയാണ്. 11 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങള്‍ രജിസ്റ്റര്‍ ചെയ്ത 75 ശതമാനത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്സിന് നല്കി. ബീഹാര്‍, ത്രിപുര, ഒഡീഷ, ലക്ഷദ്വീപ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഈ നേട്ടം കൈവരിച്ചത്.