കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്ധന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനാകും
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്ധന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനാകും. ഈ മാസം 22നാണ് തെരഞ്ഞെടുപ്പ് നടക്കുക. എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ഇന്ത്യക്ക് അംഗത്വം നല്കാന് ദക്ഷിണേഷ്യന്‍ ഗ്രൂപ്പില്‍ ധാരണയായതോടെയാണ് ആരോഗ്യമന്ത്രി ലോകാരോഗ്യ സംഘടനയുടെ ഭാഗമാകുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് ബോര്‍ഡില്‍ അംഗത്വം ഉണ്ടാകുക. ചെയര്‍മാന്റെ കാലാവധി ഒരു വര്‍ഷവും അവശേഷിക്കുന്ന രണ്ട് വര്‍ഷം ദക്ഷിണേഷ്യന്‍ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്കും ലഭിക്കും.
നിലവിലെ ലോകാരോഗ്യ സംഘടന ചെയര്‍മാനായ ടെഡ്രോസ് അധനോം ഗബ്രിയാസിസിന്റെ കാലാവധി അടുത്ത മെയ് മാസത്തില്‍ അവസാനിക്കാനിരിക്കെ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിലും പങ്കാളിയാകാനുള്ള അവസരമാണ് ഹര്‍ഷ വര്‍ധനെ തേടിയെത്തിയിരിക്കുന്നത്. ബോര്‍ഡിന്റെ വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുക്കുക, വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന ബോര്‍ഡ് യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിക്കുക എന്നീ ചുമതലകളാണ് ചെയര്മാനുണ്ടാകുക. നിലവില്‍ ജപ്പാന് ആരോഗ്യമന്ത്രി ഡോ. എച്ച് നകതാനിയില് നിന്നാണ് ഹര്‍ഷ വര്ധന് സ്ഥാനം ഏറ്റെടുക്കുന്നത്.