യു.എസ് ഓപ്പണ്‍ ബ്രൂണോ സോരസ് - മറ്റെ പാവിച്ച് സഖ്യം ഫൈനലിൽ
യു.എസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഫൈനലിലേക്ക് മുന്നേറി സീഡ് ചെയ്യാത്ത ബ്രസീല്‍ ക്രൊയേഷ്യന്‍ സഖ്യമായ ബ്രൂണോ സോരസ് - മറ്റെ പാവിച്ച് സഖ്യം. സീഡ് ചെയ്യാത്ത മറ്റൊരു ടീമായ ജൂലിയന്‍ റോജര്‍, ഹോരിയ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് ബ്രസീല്‍ ക്രൊയേഷ്യന്‍ സഖ്യം മറികടന്നത്.
മത്സരത്തില്‍ ഇരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും മൂന്നു തവണ എതിരാളികളെ ബ്രൈക്ക് ചെയ്ത യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ ടീം 6-4, 7-5 എന്ന സ്കോറിന് ആണ് ജയം കണ്ടത്. ഫൈനലില്‍ എട്ടാം സീഡ് ആയ നിക്കോള മെക്ടിച്ച്, വെസ്ലി കൂല്‍ഹോഫ് സഖ്യത്തെ ആണ് ഇവര്‍ നേരിടുക.