യുഡിഎഫ് കേരള യാത്ര ഫെബ്രുവരി ഒന്ന് മുതല്‍; നയിക്കുന്നത് രമേശ് ചെന്നിത്തല
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളയാത്രയുമായി യു.ഡി.എഫ്. ഫെബ്രുവരി ഒന്ന് മുതല്‍ 22 വരെ നടക്കുന്ന ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കും.
140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. വിഡി സതീശനാണ് കേരള യാത്രയുടെ കണ്‍വീനര്‍. യാത്രസംബന്ധിച്ച് യുഡിഎഫ് നേതാക്കള്‍ സമുദായ നേതാക്കളുമായി ആശയ വിനിമയം നടത്തി.
സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് നേതൃത്വത്തില്‍ കൂട്ട ധര്‍ണ്ണ നടത്താനും തീരുമാനമായി. 23ന് സംസ്ഥാന തലത്തില്‍ കൂട്ട ധര്‍ണ്ണ നടത്തും.
പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള വിവിധ കക്ഷി നേതാക്കളും ജാഥയില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.