ഇറാന് ആക്രമണം സ്ഥിരീകരിച്ച് ട്രംപ്
വാഷിംഗ്ടണ്‍: ഇറാഖിലെ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള അല്‍-അസദ്, ഇര്‍ബില്‍ വ്യോമ താവളങ്ങള്‍ക്ക് നേരെ ഇറാന് നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എല്ലാം നന്നായി പോകുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
ആക്രമണത്തിന്റെ നാശനഷ്ടം വിലയിരുത്തുകയാണ്. ലോകത്തെ ഏറ്റവും സുസജ്ജവും ശക്തവുമായ സൈന്യം തങ്ങള്‍ക്കുണ്ട്. ആക്രമണം സംബന്ധിച്ച് അടുത്ത ദിവസം പ്രസ്താവന നടത്തുമെന്നും ട്രംപ് അറിയിച്ചു.
ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെയാണ് ഇറാഖിലെ സൈനിക കേന്ദ്രങ്ങളിലെ ഇറാന് ആക്രമണം നടത്തിയത്.