ഇടുക്കിയില്‍ വിഷമദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍
ചിത്തിരപുരം: ഇടുക്കി മൂന്നാര്‍ ചിത്തിരപുരത്ത് വിഷമദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ . ഇടുക്കിയിലെ ഒരു ഹോംസ്റ്റേ ഉടമ , സഹായി സുഹൃത്ത് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.വാറ്റുചാരായമാണ് ഇവര്‍ കഴിച്ചതാണെന്നാണ് സംശയിക്കുന്നത്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ചയാണ് ഇവര്‍ മദ്യം കഴിച്ചത്. തുടര്‍ന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരില്‍ ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.