
തലമുടി കൊഴിയുന്നതിനു കാരണം ഇതാകാം!
തലമുടി കൊഴിയുന്നത് സാധാരണയാണ്. 50-100 മുടി വരെ ദിവസവും കൊഴിയുന്നത് സാധാരണയാണ്. എന്നാല്‍ അമിതമായി കൊഴിയുന്നതാണ് പ്രശ്‌നമായി കാണേണ്ടത്. അനീമിയ, തൈറോയ്ഡ്, പ്രോട്ടീന്‍, കാത്സ്യത്തിന്റെ കുറവ് എന്നീ രോഗങ്ങളുടെ ലക്ഷണമാകാം അമിതമായ മുടികൊഴിച്ചില്‍.
തലമുടി കൊഴിച്ചിലിന്റെ ഒരു കാരണം ശരീരത്തില്‍ ഇരുമ്പിൻറെ അംശം കുറയുന്നതാണെന്ന് പഠനം പറയുന്നു. ഇരുമ്പ് അംശം കൂടുതലായി അടങ്ങിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. മാംസാഹാരത്തില്‍ ധാരാളം ഇരുമ്പിൻറെ അംശം അടങ്ങിയിരിക്കുന്നുണ്ട്. അതിനാല്‍ പച്ചക്കറിക്കൊപ്പം മാംസാഹാരങ്ങളും കഴിക്കാം. ബ്രോക്കോളി, ബീന്‍സ്, ഇലക്കറികള്‍ എന്നിവയില്‍ ഇരുമ്പിൻറെ അംശം അടങ്ങിയിരിക്കുന്നതിനാല്‍ വെജിറ്റേറിയന്‍സ് ഇത്തരം ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുന്നത് നല്ലതാണ്. സമര്‍ദം, താരന്‍, തെറ്റായ ഭക്ഷണരീതി, വെള്ളത്തിന്റെ പ്രശ്‌നം തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടും മുടികൊഴിച്ചിലുണ്ടാകാം.