Friday, March 29, 2024
 
 
⦿ ടൂര്‍ പോയ വാഹനം തടഞ്ഞുനിര്‍ത്തി അനുജയെ കാറില്‍ കയറ്റി; ദുരൂഹതയൊഴിയാതെ അടൂര്‍ വാഹനാപകടം ⦿ സ്വർണ്ണവില സർവകാല റെക്കോർഡിൽ; ചരിത്രത്തിലാദ്യമായി അമ്പതിനായിരം കടന്നു ⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ
News Health

രക്തസമ്മര്‍ദ്ദമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

05 August 2020 01:02 PM

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും ജീവന് പോലും ഭീഷണിയാകുന്ന അവസ്ഥയിലേക്ക് വ്യക്തികളെ എത്തിക്കാറുണ്ട്. പ്രത്യേകിച്ച്‌ ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെയുള്ള ഗുരുതരമായ പ്രശ്‌നങ്ങളിലേക്കെല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വഴിയൊരുക്കിയേക്കാം.

തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇതിന് മരുന്നുകള്‍ എടുക്കുക തന്നെ വേണം. അതോടൊപ്പം തന്നെ ജീവിതരീതികളിലും കാര്യമായ ശ്രദ്ധ ചെലുത്തിയേ പറ്റൂ.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഡയറ്റില്‍ കൂടുതല്‍ ഇലക്കറികള്‍- പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തണമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം ചെറിയ അളവില്‍ മാംസാഹാരവും ഉള്‍പ്പെടുത്തുക. ഇത്തരത്തിലൊരു ഡയറ്റ് രീതി- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ഒരു പരിധി വരെ നമ്മെ സുരക്ഷിതരാക്കുമെന്നാണ് പഠനം അവകാശപ്പെടുന്നത്.
യുകെയിലെ ‘വാര്‍വിക് യൂണിവേഴ്‌സിറ്റി’ക്ക് കീഴിലുള്ള ‘വാര്‍വിക് മെഡിക്കല്‍ സ്‌കൂളി’ല്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. മുമ്പ് നടന്നിട്ടുള്ള നാല്‍പതിലധികം പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. ഏതാണ്ട് ഒമ്പതിനായിരത്തിനടുത്ത് ആളുകളെ പങ്കെടുപ്പിച്ചായിരുന്നു പഠനത്തിനുള്ള വിവരങ്ങള്‍ ശേഖരിച്ചത്.

പച്ചക്കറിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഏഴ് തരം ഡയറ്റും രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധമാണ് ഗവേഷകര്‍ പ്രധാനമായും പരിശോധിച്ചത്. ഇവയെല്ലാം തന്നെ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കുന്നതായാണ് പഠനം കണ്ടെത്തിയത്. അതുപോലെ തന്നെ രക്തസമ്മര്‍ദ്ദമുള്ളവര്‍ മാംസാഹാരം പൂര്‍ണ്ണമായി ഉപേക്ഷിക്കേണ്ടതില്ലെന്നും കുറഞ്ഞ അളവില്‍ അതും കഴിക്കാമെന്നും ഇവര്‍ കണ്ടെത്തിയിരിക്കുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration