Friday, March 29, 2024
 
 
⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ
Health Paid News

രക്തം ദാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

20 August 2019 01:14 PM

മനുഷ്യ ജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ് രക്തം വഹിക്കുന്നത്. രക്തദാനം മഹാദാനമാണ്. ഒഴുകുന്ന ജീവന്‍ എന്നാണ് വൈദ്യശാസ്ത്രം രക്തത്തെ വിശേഷിപ്പിക്കുന്നത്. നമ്മുടെ ശരീരത്തിലുളള ശരാശരി 6 ലിറ്റര്‍ രക്തത്തില്‍ 350 മില്ലിലിറ്റര്‍ മാത്രമേ ദാനം ചെയ്യാനായി എടുക്കുന്നുളളു. രക്തം ദാനം ചെയ്യുമ്പോഴും സ്വീകരിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

  • ദാതാവിന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായിരിക്കണം. കൂടാതെ ശരീരഭാരം ആവശ്യത്തിന് ഉണ്ടായിരിക്കണം.
  • രക്തത്തിലെ ഹീമോഗ്ലോബിന്റെ കൗണ്ട് കുറവായിരിക്കരുത്.
  • രക്തം സ്വീകരിച്ചാല്‍ ചിലര്‍ക്ക് പനി വരാറുണ്ട്. ഒരു വ്യക്തി സ്വീകരിച്ച രക്തത്തിലെ ശ്വേതരക്താണുക്കളോടുളള ശരീരത്തിന്റെ പ്രതികരണമാണ് ഇത്തരത്തില്‍ പനി വരാന്‍ കാരണം.
  • ചെറിയ പനി കൂടാതെ രോഗിക്ക് നെഞ്ച് വേദനയോ മനംപിരട്ടലോ ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്.
  • രക്തം സ്വീകരിച്ചതിനോടുളള പ്രതികരണത്തിന്റെ ഭാഗമായി ശരീരത്തില്‍ ചൊറിച്ചിലും തടിച്ച്‌ ചുവന്ന കുരുക്കളും പ്രത്യക്ഷപ്പെട്ടേക്കാം. ഈ സാഹചര്യത്തിലും ഡോക്ടടറുടെ സേവനം തേടണം.
  • അക്യൂട്ട് ഇമ്മ്യുണോ ഹെമോലെറ്റിക് റിയാക്ഷന്‍ രക്തം സ്വീകരിക്കുന്നത് വഴി ഉണ്ടാകുന്ന മറ്റൊരു പ്രധാന രോഗമാണ് അക്യൂട്ട് ഇമ്യൂണോ ഹെമോലെറ്റിക് റിയാക്ഷന്‍. രോഗി സ്വീകരിച്ച രക്തം ശരീരത്തിന് യോജിക്കാതെ വരുമ്ബോള്‍ ഇതിനെ പ്രതിരോധിക്കാനായി ശരീരം ഒരു രാസവസ്തു ഉത്പാദിപ്പിക്കുകയും ഇത് ഇത് വൃക്കയെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.
  • അപരിചിതരായ രക്തദാതാക്കളില്‍ നിന്നും രക്തം സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം എച്ച്‌.ഐ.വി അണുബാധയാണ്. രക്തം സ്വീകരിക്കുന്നതിന് മുന്‍പെ ദാതാവിന് എച്ച്‌.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സിഫിലിസ് എന്നിവ കൂടാതെ രക്തം വഴി പകരുന്ന രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.
  • മയക്കുമരുന്ന്, ഒന്നിലധികം പേരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നവര്‍, മഞ്ഞപ്പിത്തം, റുബെല്ല, ടൈഫോയിഡ് എന്നിവ ബാധിച്ചവരുടെ രക്തം സ്വീകരിക്കരുത്.
  • ഹൃദ്രോഗം, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് ചികിത്സ നടന്നുകൊണ്ടിരിക്കുന്ന രോഗികള്‍ രക്തദാനത്തിന് മുതിരരുത്.
  • രക്തദാനത്തിന് മുന്‍പുളള 24 മണിക്കൂറില്‍ ദാതാവ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം.
  • ഗര്‍ഭിണിയായ സ്ത്രീകളും മുലയൂട്ടുന്ന അമ്മമാരും രക്തദാനം ചെയ്യരുത്.
  • സ്ത്രീകള്‍ ആര്‍ത്തവകാലയളവില്‍ രക്തദാനം ചെയ്യരുത്.

നമ്മുടെ ശരീരത്തില്‍ ശരാശരിയുളള ആറു ലിറ്റര്‍ രക്തത്തില്‍ 350 മില്ലിലിറ്റര്‍ മാത്രമേ ദാനം ചെയ്യാനായി എടുക്കുകയുളളൂ. ഈ രക്തമാകട്ടെ 24 മുതല്‍ 48 വരെയുളള മണിക്കൂറിനുളളില്‍ ശരീരം വീണ്ടു ഉത്പാദിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ രക്തംദാനം ചെയ്യുന്നത് ശരീരത്തിന് ചെയ്യുന്നത് ശരീരത്തിന് ദോഷം ചെയ്യില്ലെന്നു മാത്രമല്ല ഇത് പുതിയ കോശങ്ങള്‍ ഉണ്ടാകാന്‍ സഹായകമാവുകയും ചെയ്യും. രക്തം ദാനം ചെയ്ത ശേഷം ഒരു മണിക്കൂര്‍ വിശ്രമം ആവശ്യമാണ്. ഈ നേരത്ത് ജ്യൂസോ മറ്റ് പാനീയങ്ങളോ കഴിക്കാം. കഠിനമായ ജോലിയോ കായികവ്യായാമങ്ങളോ ഒഴിവാക്കാം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration