സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ സാമൂഹ്യവ്യാപന ഭീഷണി ഒഴിഞ്ഞു എന്ന് പറയാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് -19 ന്റെ മൂന്നാം ഘട്ടത്തില്‍ ഉണ്ടാകേണ്ട രോഗവ്യാപനം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നതാണ് നിലവിലുള്ള കണക്കുകള്‍ വെച്ച് അനുമാനിക്കാവുന്നത്. എന്നാല്‍ ഭീഷണി ഒഴിഞ്ഞു എന്ന് പറയാനായിട്ടില്ല. അത് തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.