സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കില്ല
സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്ടി ഇളവ് അനുവദിക്കണമെന്നുമുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഈ ആവശ്യം ഉന്നയിച്ച് പല തവണ സര്‍ക്കാരിനെ സമീപിച്ചിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ല. പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ലെന്നും കേരള ഫിലിം ചേംബര്‍ വ്യക്തമാക്കി. അതേസമയം വിനോദ നികുതി ഒഴിവാക്കണമെന്ന് നേരത്തെ പ്രൊഡ്യൂസെഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് തിയറ്ററുകള്‍ തുറക്കേണ്ടെന്ന തീരുമാനത്തില്‍ എത്തിയത്. മറ്റ് സിനിമ സംഘടനകളുടെ പിന്തുണ തേടുമെന്നും കേരള ഫിലിം ചേംബര്‍ അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 15 മുതല്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന കേന്ദ്ര അനുമതിയെതുടര്ന്നായിരുന്നു ഫിലിം ചേംബറിന്റെ പ്രതികരണം.