യുവതാരം മാനവിന്റെ ഇരുമ്പ് ; ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മന്‍ഹാട്ടനില്‍ മികച്ച ചിത്രമായി
മലയാള ചിത്രം ഇരുമ്പ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മന്‍ഹാട്ടനില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കുകയുണ്ടായി. ഒപ്പം മാനവിനു ബെസ്ററ് ആക്ടര്‍ നോമിനി ആയും തിരഞ്ഞെടുത്തിട്ടുണ്ട്. ഇരുമ്പ് മികച്ച വിദേശ ചിത്രമായി അമേരിക്കന്‍ ലാ ലൈവ് ഫിലിം ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മാധ്യമങ്ങളിലെ സ്ഥിരം വാര്‍ത്തകളാണ് ലൈംഗികപീഡനനങ്ങളും കൊലപാതകങ്ങളും. തന്റെ 2 പെണ്മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഡം ശിക്ഷിക്കാന്‍ മടിച്ചു നിന്നപ്പോള്‍ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രമായി മാനവ് പ്രശംസനീയമായ പ്രകടനം കാഴ്ച വച്ചതിനുള്ള അംഗീകാരമാണ് ഇരുമ്പിന് വന്നുകൊണ്ടിരിക്കുന്നത്. ഗേറ്റ് വേ ഫിലിംസ് ഗ്രൂപ്പി ന്റെ ബാനറില്‍ എസ്കെ നായര്‍ നിര്‍മ്മിച്ച ഇരുമ്പാണ് ഇപ്പോള്‍ ദേശീയ അന്തര്‍ദേശിയ പുരസ്കാരങ്ങളുടെ തിളക്കത്തില്‍ നില്‍ക്കുന്നത്.
രവി വാഴയില്‍, പാര്‍വതി, ശ്രേയ, അജി നെട്ടയം, രൂപേഷ്, മഹി, ബെന്നി, മധു, നാരായണന്, സ്മിത,ഹൃതുവര്‍ണ, അരുണ്‍, ബിജു കാഞ്ഞങ്ങാട് എന്നിവരും ഇരുമ്പിൽ കഥാപാത്രങ്ങളാകുന്നു. ചിത്രത്തിന് ‘ അടുത്തിടെ മികച്ച സംവിധായകനുള്ള ന്യൂയോര്‍ക്ക് മൂവി അവാര്‍ഡ് നേടുകയുണ്ടായി . കൂടാതെ വിര്‍ജിന്‍ സ്പ്രിംഗ് സിനിഫെസ്റ്റ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള ഗോള്‍ഡ് അവാര്‍ഡ് ജേതാവായി മാനവ് തിരഞ്ഞെടുക്കപ്പെട്ടു.
നിതിന്‍ നാരായണന് രചിച്ച് പ്രതീഷ് ഉണ്ണികൃഷ്ണന് സംവിധാനം നിര്വഹിക്കുകയുണ്ടായ പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആനന്ദ് കൃഷ്ണയാണ്. മലയാളത്തിലെ ഉയര്‍ന്നു വരുന്ന യുവതാരങ്ങള്‍ക്കിടയില്‍ ശ്രേദ്ധേയനായ മാനവ് ആണ് ചിത്രത്തിലെ നായകന്. ശ്രീജിത്ത് കലൈ അരസ് ആണ് എഡിറ്റിംഗ് ചെയ്യുകയുണ്ടായത് . ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് എസ്റ്റര്‍ അജി ആണ്. മഹി കൃഷ്ണയുടെ വരികള്‍ക്ക് മിഥുന് മുരളിയാണ് സംഗീതം കൊടുത്തിരിക്കുന്നത് . കലാസംവിധാനം: രൂപേഷ്, വസ്ത്രലങ്കാരം: ജിഷ നിതിന്‍.അജികുമാര്‍ ആണ് മേക്കപ്പ്.