തോക്കിന് ലൈസന്‍സ് തേടി യുവതി മുഖ്യമന്ത്രിയെ സമീപിച്ചു
തിരുവനന്തപുരം: ഭര്‍ത്താവിന്റെ ശാരീരിക പീഡനം സഹിക്കാനാവുന്നില്ലെന്നും സ്വയം രക്ഷയ്ക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് തരണമെന്നും കാണിച്ച് യുവതി അപേക്ഷയുമായി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മുന്നില്‍. കറ്റാനം സ്വദേശിയാണ് ജീവിക്കാന്‍ തോക്കിന്റെ സംരക്ഷണം അവശ്യപെട്ടത്. ഭര്‍ത്താവിന്റെ ഉപദ്രവത്തിനെതിരെ യുവതി കുറത്തിക്കാട് പൊലീസിലും പിങ്ക് പാെലീസിലും പരാതി നല്കി. പൊലീസ് ഇവരുടെ വീട്ടിലെത്തി അന്വേഷിച്ച് മടങ്ങി.
അന്വേഷണത്തില്‍ തൃപ്തിവരാതായ യുവതി നീതി ലഭിച്ചില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിയേയും പൊലീസ് മേധാവിയേയും സമീപിക്കുകയായിരുന്നു. ഇതോടെ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക നിയമപ്രകാരം പൊലീസ് കേസെടുത്തു. യുവതിയുടെ മൂന്നാം വിവാഹവും ഭര്‍ത്താവിന്റെ രണ്ടാം വിവാഹവുമാണിതെന്ന് പൊലീസ് പറഞ്ഞു.