ശബരിമല യുവതീപ്രവേശനം തടയാന്‍ സംസ്ഥാനത്തിന് നിയമനിര്‍മാണം സാധ്യമല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം തടയാന്‍ സംസ്ഥാനത്തിന് നിയമനിര്‍മാണം സാധ്യമല്ലെന്നാണ് നിയമോപദേശമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. നിയമം കൊണ്ടുവരുമെന്ന് ചിലര്‍ പറയുന്നത് ഭക്തരെ കബളിപ്പിക്കാനാണ്.
സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കും. വിശ്വാസികളുടെ സംരക്ഷണത്തിന് സര്‍ക്കാരുണ്ടാവും. ശബരിമലയില്‍ ശാന്തമായ ദര്‍ശനത്തിന് അവസരമൊരുക്കും . ജല്ലിക്കെട്ടും കാളപൂട്ടും പോലെയല്ല ശബരിമല വിധിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, നിയമനിര്‍മാണത്തിന് സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.