Tuesday, April 23, 2024
 
 
⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
News

തലസ്ഥാനത്ത് സ്ഥിതി സങ്കീര്‍ണ്ണം; 42 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

08 July 2020 09:30 AM

തലസ്ഥാനത്ത് സ്ഥിതി സങ്കീര്‍ണമായി തുടരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 54 പേരില്‍ 42 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ആറ് പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. പൂന്തുറയിൽ മാത്രം 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

തലസ്ഥാനത്തെ സ്ഥിതി അനുദിനം സങ്കീര്‍ണമാകുകയാണ്. സംസ്ഥാനത്താകെ 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ അതില്‍ 42 പേരും തിരുവനന്തപുരത്താണ്. ആറ് പേര്‍ക്ക് രോഗമെവിടെ നിന്നു വന്നുവെന്ന് വ്യക്തമല്ല. ആര്യനാട് ബേക്കറി നടത്തുന്ന വ്യക്തി, ടെക്നോപാര്‍ക്കില്‍ സുരക്ഷാ ജീവനക്കാരനായ ചാക്ക സ്വദേശി, വലിയതുറ സ്വദേശി, എന്നിവര്‍ക്ക് യാത്രപശ്ചാത്തലമില്ല. വള്ളക്കടവ് സ്വദേശികളായ മൂന്ന് പേര്‍ക്കും രോഗം പകര്‍ന്നതെങ്ങനെയെന്ന് അവ്യക്തം. പ്രാദേശിക രോഗവ്യാപനം സംശയിക്കുന്ന പൂന്തുറയില്‍ സമ്പർക്കത്തിലൂടെ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് വയസുള്ള കുട്ടിയും 82 കാരും ഇതിലുണ്ട്. ആര്യനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ മെഡിക്കല്‍ ഓഫീസര്‍, ആര്യനാട് ബസ് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍, ആര്യനാടുള്ള രണ്ട് ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും രോഗം ബാധിച്ചു. വള്ളക്കടവില്‍ ഏഴ് പേര്‍ക്കും ആര്യനാട് ആറുപേര്‍ക്കും പരുത്തിക്കുഴിയില്‍ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനത്തെ സ്ഥിതി രൂക്ഷമായതോടെ കൂടുതല്‍ പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

പൂന്തുറയില്‍ മാത്രം ആറ് ടീമായാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നത്. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ നെടുവൻവിള വാർഡ്, ടൗൺ വാർഡ് എന്നിവ കണ്ടെയ്ന്‍മെന്‍റ് സോണുകളായി ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration