തൃശൂര്‍ ജില്ലയില്‍ സ്ഥിതി ഗുരുതരം : 162 പേര്‍ക്കുകൂടി കോവിഡ്
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച 162 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 95 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1249 ആണ്. തൃശൂര്‍ സ്വദേശികളായ 46 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3816 ആണ്. ഇതുവരെ രോഗമുക്തരായത് 2530 പേര്.
രോഗം സ്ഥിരീകരിച്ചവരില്‍ 155 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവായവരാണ്. ഇതില്‍ 15 പേരുടെ രോഗ ഉറവിടമറിയില്ല. ആര്‍എംഎസ് ക്ലസ്റ്റര്‍ 7, ദയ ക്ലസ്റ്റര്‍ 19, ചാലക്കുടി ക്ലസ്റ്റര്‍ 4, എലൈറ്റ് ക്ലസ്റ്റര്‍ 2, ടസ്സാര ക്ലസ്റ്റര്‍ 1, ജനത ക്ലസ്റ്റര്‍ 3, സ്പിന്നിംഗ് മില്‍ വാഴാനി ക്ലസ്റ്റര്‍ 9, പോലീസ് 1, ആരോഗ്യപ്രവര്‍ത്തകര്‍ 8, മറ്റ് സമ്ബര്‍ക്കം 86, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 5, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 2 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. 8608 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കോവിഡ് സംശയിച്ച് 163 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച 1464 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 77464 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. വ്യാഴാഴ്ച 965 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി.