മുഖ്യമന്ത്രിയുടെ മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളെ സേവനം അവസാനിപ്പിക്കുന്നു. പോലീസ് മാധ്യമ ഉപദേഷ്ടാക്കളുടെ സേവനമാണ് ഈ മാസം ഒന്നിന് അവസാനിക്കുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാലാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
മാധ്യമ ഉപദേശകന്. ജോണ്‍ ബ്രിട്ടാസ്, പൊലീസ് ഉപദേശകന് റിട്ട. ഡിജിപി രമണ്‍ ശ്രീവാസ്തഎന്നിവരുടെ സേവനങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. ചീഫ് സെക്രട്ടറി റാങ്കിലായിരുന്നു രമണ്‍ ശ്രീവാസ്തവയ്ക്ക് നിയമനം നല്‍കിയത്. കൈരളി ടിവിയിലുണ്ടായിരുന്ന ജോണ്‍ ബ്രിട്ടാസിന് പ്രിന്‍സിപ്പില്‍ സെക്രട്ടറി റാങ്കിലായിരുന്നു നിയമനം. ഇതുകൂടാതെ പ്രസ് ഉപദേഷ്ടാവും, ശാസ്ത്ര ഉപദേഷ്ടാവും നിയമ ഉപദേഷ്ടാവും മുഖ്യമന്ത്രിക്കുണ്ട്.
2016 ജൂണ്‍ മാസത്തിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രില്‍ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയില്‍ രമണ്‍ശ്രീവസ്തവയെ നിമിച്ചത്. അതേസമയം ഉപദേഷ്ടാക്കളുടെ നിയമനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഉപദേഷ്ടാക്കളെ മാറ്റാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.