കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്സിന് നാളെയെത്തും
കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്സിന് നാളെയെത്തുമെന്ന് റിപ്പോര്‍ട്ട്. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണെത്തുന്നത്. കോഴിക്കോട് ഒന്‍പതും എറണാകുളത്തേക്ക് 12 ബോക്സും ലക്ഷദ്വീപിലേക്ക് ഒരു ബോക്സുമാണ് എത്തുക. ഗോ എയര്‍ വിമാനത്തില്‍ രാവിലെ 11.15ന് വാക്സിന് നെടുമ്ബാശേരിയിലെത്തിക്കും. വാക്സിന് വിതരണത്തിന് കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് നേതൃത്വം നല്‍കുക.
എന്നാല്‍ കൊവിഡ് വാക്സിനേഷന് നടപടികള്‍ക്ക് കേരളത്തില്‍ വേഗതയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരിക്ഷണം എറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് കേരളത്തില്‍ വാക്സിനേഷന് നടപടികള്‍ പുരോഗമിക്കുന്നതെന്നാണ്. എന്നാല്‍ കേരളത്തിന്റെ ഇക്കാര്യത്തിലുള്ള മറുപടി വാക്സിന് ഭീതിയാണ് വാക്സിനേഷന് നടപടികള്‍ സംസ്ഥാനത്ത് മെല്ലെപോകാന്‍ കാരണം എന്നാണ്.