പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
ദില്ലി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപയാണ് കൂടിയത്. എറണാകുളത്തെ പുതിയ വില 801 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 5 രൂപ കുറഞ്ഞു.
പുതുക്കിയ വില വ്യാഴാഴ്ച രാവിലെ മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞയാഴ്ച പാചക വാതക വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 80 രൂപയിലധികമാണ് വില വര്‍ധിച്ചത്.