രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 1.07 ലക്ഷമായി ഉയര്‍ന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 9 ലക്ഷത്തിനു താഴെയായി. ആകെ രോഗികളില്‍ 12.94 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ രോഗമുക്തര്‍ 59,06,069 ആയി .
മഹാരാഷ്ട്രയില്‍ 12,134 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 15,06,018 ആയി. 302 പേര് കൂടി മരിച്ചതോടെ ആകെ മരണം 39,732 ആയി ഉയര്‍ന്നു. മുംബൈയില്‍ 2287 പുതിയ കേസുകളും 47 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതര്‍ 225,048ഉം, മരണം 9,340ഉം ആയി.
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 10,913 പോസിറ്റീവ് കേസുകളും, 114 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കേസുകള്‍ 690,269. ആകെ മരണം 9789. തമിഴ്നാട്ടില്‍ 5185 പുതിയ കേസുകളും 68 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.