ആണവായുധ വാഹക ശേഷിയുള്ള പൃഥ്വി മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
ഭുവനേശ്വര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി 2 ന്റെ പരീക്ഷണം വിജയകരം. ഒഡീഷാ തീരത്തെ ബലാസോറില്‍ നിന്നും ഇന്നലെ രാത്രിയാണ് പൃഥ്വി 2 ന്റെ പരീക്ഷണം നടത്തിയത്. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ് പൃഥ്വി. സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡ് തീരുമാനിച്ച ലക്ഷ്യങ്ങള്‍ മിസൈല്‍ കൈവരിച്ചുവെന്നാണ് വിവരം.
ബലാസോറിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ കോംപ്ലക്സ് മൂന്നിലെ മൊബൈല്‍ ലോഞ്ചറില്‍ നിന്നാണ് മിസൈലിന്റെ വിക്ഷേപണം നടത്തിയത്. 2003 മുതല്‍ സൈന്യത്തിന്റെ ഭാഗമായുള്ള പൃഥ്വി മിസൈലിന്റെ വിവിധ സാഹചര്യങ്ങളിലെ കാര്യക്ഷമത പരിശോധിക്കാനുള്ള പരീക്ഷണമായിരുന്നു നടന്നത്.