നിരത്ത് കീഴടക്കാൻ ഒന്നാംതരം ക്രൂയിസർ; ജാവ പരേക്
രണ്ട് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ നിരത്തിലേക്ക് മടങ്ങിയെത്തിയ മോട്ടോര്‍ സൈക്കിളാണ് ജാവ. തിരിച്ചുവരവിൽ ജാവ, ജാവ 42, എന്നീ മോഡലുകളാണ് വിപണിയിൽ എത്തിച്ചത്. അന്നവതരിപ്പിച്ച പരേക് എന്ന ക്രൂയിസർ മോഡൽ വിപണിയിൽ എത്തിക്കാൻ തയ്യാറെടുക്കുകയാണ് ജാവ.
ഫാക്ടറി കസ്റ്റം ബോബര്‍ എന്നാണ് ജാവ പരേകിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 2020-ന്റെ ആരംഭത്തില്‍ തന്നെ ഈ ക്രൂയിസറിനെ നിരത്തില്‍ പ്രതീക്ഷിക്കാം. ജാവ, ജാവ 42 ബൈക്കുകളുടെ പ്ലാറ്റ്ഫോമില്‍ തന്നെയാണ് പരേകും എത്തുന്നത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന വാഹനമാണ് പരേക്. സിംഗിള്‍ സീറ്റ്, മോണോ സസ്പെന്ഷന് മാറ്റ് പെയിന്റ് ഫിനീഷിങ്ങ് തുടങ്ങിയവ പരേകിനെ വ്യത്യസ്തമാക്കും.
ജാവ, ജാവ 42 ബൈക്കുകളില്‍ നല്കിയിട്ടുള്ളതിനേക്കാള് കരുത്തേറിയ എന്‍ജിനാണ് പരേകില് പ്രവര്‍ത്തിക്കുന്നത്. 334 സിസി ഡിഎച്ച്ഒസി, ലിക്വിഡ് കൂള്‍ എന്‍ജിനാണ് ഈ ബൈക്കിലുള്ളത്. ഇത് 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ട്രാന്സ്മിഷന്.ഡ്യുവല്‍ ഡിസ്ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഈ വാഹനത്തിലൊരുങ്ങുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് പ്രധാന എതിരാളിയായെത്തുന്ന പരേകിന് 1.89 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.