ലോകത്ത് കോവിഡ് മരണം 5.40 ലക്ഷം കടന്നു
ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലെ വര്‍ധനവ് തുടരുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,40,660 ആയി. രോഗബാധിതരുടെ എണ്ണം 1,17,39,169 ആയി. 66,41,866 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നത്.
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 30,40,833 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്.രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 1,32,979 ആയി. 13,24,947 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്.
ബ്രസീലിലും രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ ഉയര്‍ച്ചയുണ്ടായി. 16,26,071 പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ രോഗം ബാധിച്ചത്. 65,556 പേര് മരിക്കുകയും ചെയ്തു. ബ്രസീലിയന്‍ നഗരങ്ങളില്‍ ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയതോടെ ബാറുകള്‍, റസ്റ്ററന്റുകള്‍, ജിമ്മുകള്‍ എന്നിവ തുറന്നതിനാല്‍ രോഗബാധ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.കോവിഡിന്റെ പുതിയ ക്ലസ്റ്ററായി മെക്സിക്കോയെ രേഖപ്പെടുത്തി. മെക്സിക്കോയില്‍ ഇതുവരെ 2,61,750 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 31,119 പേര് മരിക്കുകയും ചെയ്തു.
അതേസമയം ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം 6,97,413 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,53,287 ആളുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,24,432 ആളുകള്‍ രോഗമുക്തരായി.കഴിഞ്ഞ 24 മണിക്കൂറിനിടെ 425 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19,693 ആയി. രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിക്കുന്നതിന്റെ ശതമാനം 6.73 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.