കുതിരാന്‍ തുരങ്കത്തിന്റെ കോണ്‍ക്രീറ്റ് വാള് പാറവീണ് തകര്‍ന്നു
തൃശൂര്‍: കുതിരാന്‍ തുരങ്കത്തിന്റെ കോണ്‍ക്രീറ്റ് വാള് പാറവീണ് തകര്‍ന്നു. മുന്‍ ഭാഗത്തെ ആര്‍ച്ച് ഭാഗമാണ് പാറ വീണ് തകര്‍ന്നത്. വലിയ ദ്വാരമാണ് കോണ്‍ക്രീറ്റ് അടര്‍ന്ന് വീണത്തിലൂടെ ഉണ്ടായത്. തുരങ്കമുഖത്തെ മണ്ണ് നീക്കുന്നതിനിടയിലായിരുന്നു അപകടം. ഈ സമയത്ത് തൊഴിലാളികള്‍ ഉണ്ടായിരുന്നുവെങ്കിലും അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയാണ്. പാറ മാറ്റിയ ശേഷം ഇരുമ്ബ് തൂണുകളില്‍, ഇരുമ്ബു പാളികള്‍ വെച്ച് വെല്‍ഡ് ചെയ്തു കോണ്‍ഗ്രീറ്റ് ചെയ്ത ദ്വാരം അടച്ചു.നേരത്തെ തുരങ്കമുഖത്ത് മലയിടിഞ്ഞ് വീണ് അപകടമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് തുരങ്കമുഖത്തെ മണ്ണ് നീക്കുന്നതിന് തീരുമാനിച്ചത്.