ദുബായ് നഗരം വീണ്ടും സാധാരണ നിലയിലേക്ക്
സന്ദര്‍ശക വിസകള്‍ നല്കിത്തുടങ്ങുകയും കൂടുതല്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തതോടെ ദുബായ് വീണ്ടും സാധാരണ നിലയിലേക്ക് .ജൂലായ് ഏഴ് മുതലാണ് ദുബായ് സന്ദര്‍ശക വിസകള്‍ അനുവദിച്ചുതുടങ്ങിയത്. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് അധികൃതരും വെളിപ്പെടുത്തി.
കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് വീണ്ടും സന്ദര്‍ശകവിസകള്‍ നല്കാന് തുടങ്ങിയത്.
കോവിഡ് സാഹചര്യത്തില്‍ യാത്രക്കാരുടെ ആരോഗ്യ സുരക്ഷാ നടപടികളുടെ ഭാഗമായി യാത്രക്കാര്‍ക്ക് സാമൂഹിക അകലം പാലിച്ചുള്ള സൂചക സ്റ്റിക്കറുകള്‍ എയര്‍പോര്‍ട്ടില്‍ ഉടനീളം പതിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും ആരോഗ്യ സുരക്ഷാ സംരക്ഷണത്തിനുവേണ്ടി എമിഗ്രേഷന്‍ കൗണ്ടറിന് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് ഇല്ല എന്ന് ഉറപ്പാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമായാണ് ഓരോ യാത്രക്കാരും എത്തുന്നത്. അത് വീണ്ടും ഉറപ്പുവരുത്താന്‍ ദുബായ് എയര്‍പോര്‍ട്ടിലും കോവിഡ് പരിശോധന നടത്തുന്നുണ്ട്.