തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരം-ചെന്നൈ മെയില്‍ ഓടിത്തുടങ്ങും
തിരുവനന്തപുരം കൊവിഡ് ലോക്ക്ഡൗണിനുശേഷം തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരം-ചെന്നൈ മെയില്‍ ഓടിത്തുടങ്ങും. സ്പെഷ്യല്‍ ട്രെയിനായി പ്രതിദിന സര്‍വീസ് ഞായറാഴ്ച ചെന്നൈയില്‍ നിന്ന് ആരംഭിക്കാനും തീരുമാനമായി.
ജനശതാബ്ദിയും മുംബൈ-ഡല്‍ഹി സ്പെഷ്യല്‍ ട്രെയിനുകളും കേരളത്തില്‍ നിന്ന് ജൂണ്‍ ഒന്നിന് ആരംഭിച്ചിരുന്നു.തമിഴ്നാട്ടില്‍ സര്‍വീസുകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും മംഗലാപുരത്തേക്കും സ്പെഷല്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ എല്ലാ ദിവസവും ഓടിക്കാന്‍ തീരുമാനിച്ചത്.
രാത്രി 7.45നു ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.45ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.40ന് ചെന്നൈയിലെത്തും