കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. മാര്‍ച്ച് 17 ബുധനാഴ്ച ഉച്ചയ്ക്ക് 12.30നാണ് വെര്‍ച്വല്‍ യോഗം ആരംഭിക്കുക.
ഒരാഴ്ചയ്ക്കിടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനയാണുണ്ടായത്. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കര്‍ണാടക തീരുമാനിച്ചു. കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇന്ന് മുതല്‍ ഇത് ശക്തമായി നടപ്പാക്കും. ഇനി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതിരിക്കണമെങ്കില് ജനങ്ങള്‍ കര്‍ശനമായി സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പറഞ്ഞു.