ദേശീയ ഡ്രൈറണ്‍ ഫലങ്ങള്‍ ഇന്നു മുതല്‍ വിലയിരുത്തും
ദേശീയ ഡ്രൈറണ്‍ ഫലങ്ങള്‍ ഇന്നു മുതല്‍ വിലയിരുത്തും. ആരോഗ്യമന്ത്രായലയത്തിന്റെയും ഐസിഎമ്മാറിന്റെയും വിദഗ്ദസമിതിയ്ക്കാണ് ഇതിന്റെ ചുമതല. എല്ലാ സംസ്ഥാനങ്ങളും നല്കിയ റിപ്പോര്‍ട്ടുകള്‍ സമിതി വിലയിരുത്തും.
ചൊവ്വാഴ്ച പൂര്‍ത്തിയാകും വിധമാകും ഇന്നു മുതല്‍ റിപ്പോര്‍ട്ടുകളുടെ വിലയിരുത്തല്‍ നടക്കുന്നത്. റിപ്പോര്‍ട്ടുകളുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പുറപ്പെടുവിച്ച ഏതെങ്കിലും മാര്‍ഗ നിര്‍ദേശത്തില്‍ ഭേഭഗതി വേണമെങ്കില്‍ സമിതി നിര്‍വഹിയ്ക്കും.
അതേസമയം, ഇന്നലെ രാജ്യവ്യാപകമായി കൊവിഡ് വാക്സിന് ഡ്രൈ റണ്‍ നടന്നു. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വാക്സിന് വിതരണത്തിനായി സജ്ജമാക്കുമെന്നും രണ്ടര കോടി പേര്‍ക്കുള്ള വാക്സിന് ആയിരിക്കും ആദ്യമൊരുക്കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന് പറഞ്ഞു. കേരളത്തിലെ നാല് ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കൊവിഡ് വാക്സിന് നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് നീതി ആയോഗ് അംഗവും കൊവിഡ് ദേശീയ കര്‍മസേനയുടെ മേധാവിയുമായ ഡോ. വിനോദ് പോള്‍ വ്യക്തമാക്കി.