Thursday, March 28, 2024
 
 
⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ ⦿ ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; സൈനികനും ഭാര്യയും അറസ്റ്റിൽ
News

കൊവിഡ് വാക്സിന്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ടുകള്‍, പ്രതീക്ഷയര്‍പ്പിച്ച്‌ ലോകം

11 December 2020 02:48 PM

തിരുവനന്തപുരം: ലോക ജനതയെ വരിഞ്ഞ് മുറുക്കിക്കൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന സൂക്ഷമാണുവിനെ തുരത്താനുള്ള കഠിനമായ പരിശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികസിപ്പിച്ചെടുത്ത വാക്സിനുകള്‍ ഫലം കണ്ടുതുടങ്ങിയതിന്റെ പ്രതീക്ഷയിലാണ് ലോകം. എന്നാല്‍, ഇപ്പോഴും ജനങ്ങള്‍ക്ക് വാക്സിനെക്കുറിച്ചുള്ള ആശങ്കകള്‍ അവസാനിക്കുന്നില്ലെന്നതാണ് സത്യം. കോവിഡ് 19 പ്രതിരോധ വാക്സിന്‍ വിതരണം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് രാജ്യം. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും അസ്ട്ര സെനക്കയും ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന് സമര്‍പ്പിച്ച അപേക്ഷയ്ക്ക് പച്ചക്കൊടി ലഭിച്ചാല്‍ മാത്രമേ പ്രാരംഭഘട്ട നടപടികള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളു.

ആദ്യഘട്ടത്തില്‍ 30 കോടി വാക്സിന്‍

മുന്‍ഗണന അനുസരിച്ച്‌ ആദ്യ ഘട്ടത്തില്‍ 30 കോടി വാക്സിനുകള്‍ ലഭ്യമാക്കുമെന്നാണ് ആരോഗ്യ മന്ത്റാലയം വ്യക്തമാക്കിയത്. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സായുധസേനാംഗങ്ങള്‍, ഹോം ഗാര്‍ഡ്സ്, മുനിസിപ്പല്‍ തൊഴിലാളികള്‍, അമ്ബത് വയസിന് മുകളിലുള്ളവര്‍, രോഗികള്‍ തുടങ്ങിയവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കുന്നത്.

അതേസമയം, കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കൊണ്ടുള്ള ഭാരത് ബയോടെക്കിന്റെയും സെറം ഇന്‍സ്​റ്റി​റ്റ്യൂട്ടിന്റെയും അപേക്ഷകള്‍ തള്ളിയെന്ന വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്റാലയം അറിയിച്ചു. മതിയായ സുരക്ഷയും അവശ്യ തെളിവുകളുമില്ലാത്തതിനാലാണ് അപേക്ഷകള്‍ തള്ളിയതെന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ ഘട്ടത്തില്‍ 22 കോടി ജനങ്ങള്‍ക്കായി നാല് കോടി ഡോസ് മരുന്നാണ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.

28, 947കോള്‍ഡ് ചെയിന്‍ പോയിന്റുകള്‍

വാക്സിന്‍ ശേഖരിച്ച്‌ സൂക്ഷിക്കുന്നതിനായി രാജ്യത്ത് 28,947 കോള്‍ഡ് ചെയിന്‍ പോയിന്റുകളാണുള്ളത്.

ഒമ്ബതോളം വാക്സിനുകളാണ് ഇന്ത്യയില്‍ വിതരണത്തിനായി ഒരുങ്ങുന്നത്. ഇതില്‍ ഫൈസറും കോവിഷീല്‍ഡും കോവാക്സിനും അടിയന്തര ഉപയോഗത്തിനായി അനുമതി തേടിയിട്ടുണ്ട്. റഷ്യന്‍ വാക്സിനായ സ്പുട്നിക് ഫൈവ് ഇന്ത്യയില്‍ അടുത്തയാഴ്ച മൂന്നാം ഘട്ട ട്രയല്‍ ആരംഭിക്കും. സെറം ഇന്‍സ്​റ്റി​റ്റ്യൂട്ട് നോവാവാക്സിന്റെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന എന്‍.വി.എക്സ് കോവ് 2373 മൂന്നാംഘട്ട പരീക്ഷണത്തിനുളള തയ്യാറെടുപ്പിലാണ്. കാഡില ഹെല്‍ത്ത് കെയറിന്റെ ZYCovD ട്രയലിന്റെ രണ്ടാം ഘട്ടത്തിലും ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ ലിമി​റ്റഡിന്റെ വാക്സിന്‍ രണ്ടാം ഘട്ട പരീക്ഷണത്തിലുമാണ്. ജെന്നോവയുടെ തോമസ് ജെഫേഴ്സണിന്റെ പങ്കാളിത്തതോടെ വികസിപ്പിക്കുന്ന എച്ച്‌.ജി.സി.ഒ 19 വാക്സിന്റെ രണ്ടാം ഘട്ട ട്രയലുകള്‍ ആരംഭിക്കാനിരിക്കുകയാണ്.

അലര്‍ജിയുള്ളവര്‍ക്ക് മുന്നറിയിപ്പ്

ഭാരത് ബയോടെക്കും തോമസ് ജെഫേഴ്സണ്‍ സര്‍വ്വകലാശാലയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിനും പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. അരബിന്ദോ ഫാര്‍മയുടെ കീഴില്‍ വികസിപ്പിക്കുന്ന വാക്സിനും ക്ലിനിക്കല്‍ ട്രയലിന്റെ ആദ്യഘട്ടത്തിലാണ്. ലോകത്താദ്യമായി പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്ന രാജ്യം ബ്രിട്ടനാണ്. അമേരിക്കന്‍ കമ്ബനിയായ ഫൈസര്‍ ജര്‍മ്മന്‍ മരുന്ന് കമ്ബനിയായ എന്റെക്കുമായി ചേര്‍ന്ന് നിര്‍മ്മിച്ച ഫൈസര്‍ ബയോ എന്റെക് വാക്സിനാണ് ബ്രിട്ടണില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. വാക്സിന്‍ നല്‍കിയ 95 ശതമാനം പേരിലും അത് ഫലപ്രദമാണെന്ന് കമ്ബനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രോഡക്‌ട്സ് റെഗുലേ​റ്ററി ഏജന്‍സിയാണ് വാക്സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ അനുമതി നല്‍കിയത്. എന്നാല്‍, അലര്‍ജിയുളളവര്‍ ഫൈസര്‍ ബയോണ്‍ടെക്കിന്റെ കോവിഡ് 19 പ്രതിരോധ വാക്സിന്‍ സ്വീകരിക്കരുതെന്ന് ബ്രിട്ടനിലെ മെഡിസിന്‍ റെഗുലേ​റ്റര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യദിവസം വാക്സിന്‍ സ്വീകരിച്ച രണ്ടുപേര്‍ക്ക് കുത്തിവയ്പ്പിനെ തുടര്‍ന്ന് പ്രതികൂലഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഫൈസറിന് അനുമതി

ഫൈസര്‍ കൊവിഡ് വാക്സിന് അമേരിക്കയും അനുമതി നല്‍കിയേക്കും. ഫൈസറിന് അടിയന്തര അനുമതി നല്‍കാന്‍ യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫൈസര്‍ നിര്‍മ്മിച്ച കൊവിഡ് വാക്സിന് ബഹ്റൈന്‍ അനുമതി നല്‍കിയത് ഈയിടെയാണ്. ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് ബാധിക്കാന്‍ സാദ്ധ്യത കൂടുതലുള്ള മ​റ്റുവിഭാഗങ്ങള്‍ എന്നിവര്‍ക്കാണ് ആദ്യം പരിഗണന നല്‍കുന്നത്. ഇതോടെ ഫൈസറിന്റെ കൊവിഡ് വാക്സിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ബഹ്‌റൈന്‍ മാറി. ബ്രിട്ടന്‍, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും നിലവില്‍ വാക്സിന് അനുമതി നല്‍കിയിട്ടുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration