മുഖ്യമന്ത്രിയുടെ സുരക്ഷാ വര്‍ധിപ്പിച്ചു
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ എ.കെ. ബാലന്, കെ.ടി. ജലീല്‍ എന്നിവരുടെ സുരക്ഷാ വര്‍ധിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചു. മാവോയിസ്റ്റുകളുടെ ഭീഷണിയെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
മാര്‍ക്ക് ദാന വിവാദം, വാളയാര്‍ സംഭവം എന്നിവയുടെ പശ്ചാത്തലത്തിലാണ് മറ്റ് രണ്ട് പേരുടെയും സുരക്ഷ വര്‍ധിപ്പിക്കുന്നത്. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമേയാണ് മുഖ്യമന്ത്രിയുടെ അധിക സുരക്ഷാ ഒരുക്കുന്നത്. യാത്ര ചെയ്യുമ്പോഴും പരിപാടികളില്‍ പങ്കെടുക്കുമ്പോഴും മുഖ്യമന്ത്രിക്ക് അധിക സുരക്ഷാ ഒരുക്കും.