കര്‍ഷകരോട് മാപ്പ് പറയണം; രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഡല്‍ഹിയിലെ സമരവേദിയില്‍ അന്‍പതോളം പേര് മരിച്ചിട്ടുണ്ടെന്നും എന്നാല്‍ കര്‍ഷകസമരത്തെ അവഗണിച്ച് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുകയാണെന്നും പിണറായി വിജയന് പറഞ്ഞു.
രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നു. ഓരോ സാധാരണക്കാരോടും ഒപ്പം സമയം ചെലവഴിക്കുന്നു. അദ്ദേഹം കേരളത്തിനോട് കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും പിണറായി പറഞ്ഞു.
രാഹുലിന്റെ മണ്ഡലത്തില്‍ എന്താണ് സംഭവിച്ചതെന്നെങ്കിലും തിരക്കാന്‍ തയാറാകണം. വയനാടിന്റെ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷി എങ്ങനെയാണ് തകര്‍ന്നടിഞ്ഞത്. ആയിരക്കണക്കിന് കര്‍ഷകരും കര്‍ഷകത്തൊഴിലാളിലും ആത്മഹത്യ ചെയ്തു. എന്നിട്ടും കര്‍ഷകര്‍ സമരം തുടരുകയാണ്.
കോണ്‍ഗ്രസ് നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ഇതിന് കാരണം. ഈ പാതകത്തിന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് വേണ്ടി കര്‍ഷകരോട് നിരുപാധികം മാപ്പ് പറയണം. നയങ്ങള്‍ തിരുത്തേണ്ടതായിരുന്നു. രാജ്യത്ത് പുതിയ ബദലുകള്‍ വേണം. അതിനുള്ള ആര്‍ജവം രാഹുലിനുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.