60ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു
കാഞ്ഞങ്ങാട്: 60 -ാമത് കേരള സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് തുടക്കം. ഭാഷകളുടെയും കലകളുടെയും നാട്ടില്‍ കവിത ചൊല്ലിയാണ് കലോത്സവത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നിര്‍വ്വഹിച്ചത്.
നടന് ജയസൂര്യ മുഖ്യാതിഥിയായ ചടങ്ങില്‍ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, ഇ ചന്ദ്രശേഖരന്, കടന്നപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എന്നിവര്‍ സംബന്ധിച്ചു. പൊതു വിദ്യാദ്യാസ ഡയറക്ടര്‍ കെ.ജീവന് ബാബു കലോത്സവ നഗരിയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറി.
28 വേദികളിലായി 239 മത്സര ഇനങ്ങളാണ് അരങ്ങേറുന്നത്. പതിനായിരത്തോളം മത്സരാർഥികളാണ് പങ്കെടുക്കുന്നത്.