ഇലക്ട്രിക് രംഗം പിടിക്കാൻ ടാറ്റ; രണ്ട് എസ്യുവി, ഒരു സെഡാന്, ഒരു ഹാച്ച്ബാക്ക്
ഇന്ത്യന്‍ ഇലക്ട്രിക് വാഹന രംഗം പിടിക്കാൻ ടാറ്റ മോട്ടോർസ്. ഇതിന്റെ ആദ്യ പടിയായി രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തി കഴിഞ്ഞു. എന്നാല്‍, 2022-ഓടെ ഇനിയും നാല് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് ഉറപ്പുനല്‍കി. നെക്സോണ്‍ ഇവി അവതരണ വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രണ്ട് എസ്യുവി ഒരു സെഡാന്, ഒരു ഹാച്ച്ബാക്ക് എന്നിങ്ങനെ നാല് വാഹനങ്ങള്‍ നിരത്തിലെത്തുമെന്നാണ് ഉറപ്പുനല്‍കിയിട്ടുള്ളത്. എന്നാല്‍, ഈ വാഹനങ്ങളുടെ പേരൊ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും, അടുത്ത മോഡല്‍ 2021-ല്‍ എത്തുമെന്നുമാണ് അദ്ദേഹം അറിയിച്ചത്.
നിലവില്‍ രണ്ട് ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ പുറത്തിറക്കിയിട്ടുള്ളത്. സെഡാന് മോഡലായ ടിഗോറും കോംപാക്ട് എസ്യുവി മോഡലായ നെക്സോണുമാണത്. ടാറ്റ സ്വന്തമായി വികസിപ്പിച്ചെടുത്ത സിപ്ട്രോണ്‍ ടെക്നോളജിയാണ് നെക്സോണ്‍ ഇവിയില്‍ നല്‍കിയിട്ടുള്ളത്.