തമിഴ് നടന് വിജയ് കസ്റ്റഡിയില്‍
തമിഴ് സൂപ്പര്‍താരം വിജയ് കസ്റ്റഡിയില്‍. ആദായ നികുതി വകുപ്പാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. പുതിയ ചിത്രം മാസ്റ്ററിന്റെ കടലൂരിലെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ബിഗിലിന്റെ നിര്‍മാതാവ് എജിഎസ് കമ്പനിയുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് നടപടി. താരത്തെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.