സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയില്‍; എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയില്‍. ബെംഗലൂരുവില്‍ വച്ചാണ് ഇവരെ എന്‍ഐഎ സംഘം കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് ചെയ്ത വിവരം എന്‍ഐഎ സംഘം കസ്റ്റംസിനെ അറിയിച്ചു.
നാളെ വൈകുന്നേരത്തോടെയോ അല്ലെങ്കില്‍ മറ്റന്നാള്‍ രാവിലെയോ ഇരുവരെയും കോടതിയില്‍ ഹാജരാക്കും. ഇരുവരും ബെംഗലൂരുവിലേക്ക് കടന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇരുവരുടെയും അറസ്റ്റോടെ സ്വര്‍ണ്ണക്കടത്ത് കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്.
കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്നയെയും സന്ദീപിനെയും പിടികൂടാന്‍ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തിന് രൂപം നല്കി. പ്രത്യേകസംഘം അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കകമാണ് പ്രതികളെ ബെംഗലൂരുവില്‍ നിന്ന് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.