കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സംഭാവന ചെയ്ത് സൂര്യ
കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ താന്‍ സംഭാവന നല്‍കുമെന്ന് നടന് സൂര്യ. കൊവിഡും അനുബന്ധ ലോക്ക് ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവര്‍ത്തകരേയും കൊവിഡിനെതിരെ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നല്‍കുക. പുതിയ ചിത്രം സൂരറൈ പോട്ര് ഒടിടി റിലീസിനെത്തുന്ന കാര്യം വ്യക്തമാക്കി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സൂരറൈ പോട്ര് ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നതെന്നും തീയറ്റര്‍ ഉടമകളും ആരാധകരും സാഹചര്യം മനസിലാക്കണമെന്നും താരം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. തീയറ്റര്‍ റിലീസ് മാത്രം ലക്ഷ്യമിട്ട് വേറെ രണ്ട് ചിത്രങ്ങള്‍ കൂടി ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.