വിചാരണക്ക് സ്റ്റേ ഇല്ല; ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി> നടിയെ ആക്രമിച്ച കേസില്‍ വിചാരണ സ്റ്റേ ചെയ്യമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപ് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഫൊറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ വിചാരണ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.ദിലീപിനെ വിചാരണ ചെയ്യുന്നത് ഫൊറന്‍സിക് റിപ്പോര്‍ട്ട് വന്നശേഷം മതിയെന്നും റിപ്പോര്‍ട്ട് മൂന്ന് ആഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ലാബിന് നിര്‍ദ്ദേശം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. നടിയെആക്രമിച്ച കേസിലെ വീഡിയോ തെളിവുകളില്‍ സംശയമുന്നയിച്ചാണ് ഫൊറന്‍സിക് പരിശോധന ആവശ്യപ്പെട്ടിട്ടുള്ളത്.