ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം: വിധി സ്വാഗതം ചെയ്യുന്നു; വിധി നടപ്പാക്കാനായി നടപടി സ്വീകരിക്കും‐ മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുവാൻ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും വിധി വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീപദ്മനാഭ സ്വാമിക്ഷേത്രഭരണത്തിൽ മുൻ രാജകുടുംബത്തിനും അധികാരമുണ്ടെന്നാണ് സുപ്രീംകോടതി. രാജകുടുംബത്തിന്റെ അപ്പീൽ അനുവദിച്ച് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധിപറഞ്ഞത്. ക്ഷേത്ര ഭരണത്തിനായി ജില്ലാ ജഡ്ജി അധ്യക്ഷനായ താൽക്കാലിക സമിതിക്ക് തുടരാനും അനുമതി നൽകി. പുതിയ സമിതി വരുംവരെ താൽക്കാലിക സമിതിക്ക് തുടരാം. ഒരു രാജാവിന്റെ മരണത്തോടെ ക്ഷേത്രത്തിൽ രാജകുടുംബത്തിനുള്ള അധികാരം ഇല്ലാതാകില്ലെന്നും കോടതി പറഞ്ഞു.