എന്‍.ഡി.എയിലേക്ക് മുസ്ലിം ലീഗ് വന്നാലും സ്വീകരിക്കുമെന്ന് ശോഭ സുരേന്ദ്രന്
കോഴിക്കോട്: എന്‍.ഡി.എയിലേക്ക് മുസ്ലിം ലീഗ് വന്നാലും സ്വീകരിക്കുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്. മുസ്ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മുസ്ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍.ഡി.എയോടൊപ്പം വരാന്‍ തയാറായാല്‍ സ്വീകരിക്കും -ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്കിയ അഭിമുഖത്തില്‍ ശോഭ സുരേന്ദ്രന് പറഞ്ഞു.
ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ അത് മുസ്ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ്. എല്ലാവരെയും ദേശീയധാരയിലേക്ക് െകാണ്ടുവരുകയെന്നതാണ് ബി.ജെ.പി ശ്രമം. ക്രൈസ്തവ, മുസ്ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ല. കശ്മീരില്‍ നാഷണല്‍ കോണ്‍ഫ്രന്‍സുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയിട്ടുണ്ട് -ശോഭ സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
ഇക്കുറി മത്സരിക്കുന്നില്ലെന്ന് നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതാണ്. ഏഴ് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. സന്തോഷത്തോടെയാണ് തീരുമാനം അറിയിച്ചത്. കഴിഞ്ഞ എട്ടരമാസം പൊതുരംഗത്ത് നിന്ന് വിട്ടുനിന്നെങ്കിലും വീട്ടിലിരുന്നും മോദിജി നിര്‍ദേശിച്ചതുപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞു.