എൻഡിഎ വിടാനൊരുങ്ങി ശിവസേന; മന്തിസഭയിൽ നിന്നും ശിവസേന എംപി രാജി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തിനൊപ്പം കേന്ദ്ര രാഷ്ട്രീയവും കലങ്ങി മറിയുന്നു. കേന്ദ്രമന്ത്രിസഭയിലെ ശിവസേനാ പ്രതിനിധി അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രിയാണ്. മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ സജീവമാക്കിയതിനു പിന്നാലെ, ഇന്നു രാവിലെയാണ് സാവന്ത് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
' മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ വിസമ്മതിക്കുന്നത് ബിജെപിയുടെ അഹങ്കാരമാണ്. ഇത് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് അപമാനമാണ്. അവർ പ്രതിപക്ഷത്ത് ഇരിക്കാൻ തയ്യാറാണ്, പക്ഷേ തെരെഞ്ഞെടുപ്പിനു മുൻപ് സമ്മതിച്ച 50-50 ഫോർമുല പിന്തുടരാൻ അവർ വിമുഖത കാണിക്കുന്നു,' ശിവസേന നേതാവ് സഞ്ജയ് റൗത് പറയുന്നു.