ഷവോമി റെഡ്മി 9 പ്രൈം സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വിപണിയില്‍ അവതരിപ്പിച്ചു
ഷവോമി റെഡ്മി 9 പ്രൈം സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വിപണിയില്‍ അവതരിപ്പിച്ചു. 9,999 രൂപയാണ് ഈ ഡിവൈസിന്റെ വില. ഈ വര്‍ഷം ജൂണില്‍ സ്പെയിനില്‍ അവതരിപ്പിച്ച റെഡ്മി 9 ഗ്ലോബല്‍ വേരിയന്റിന്റെ റീബ്രാന്‍ഡഡ് വേര്‍ഷനാണ് ഇത്.
6.53 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്പ്ലേ, മീഡിയടെക് ഹെലിയോ ജി 80 ഗെയിമിംഗ് സോസി, ക്വാഡ് റിയര്‍ ക്യാമറകള്‍, 5,020 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകള്‍.
ഷവോമി റെഡ്മി 9 പ്രൈം സ്മാര്‍ട്ട്ഫോണിന് ഇന്ത്യയില്‍ 9,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷനുള്ള അടിസ്ഥാന വേരിയന്റിനാണ് ഈ വില. ഈ സ്മാര്‍ട്ട്ഫോണിന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഈ മോഡിലന് 11,999 രൂപയാണ് വില. സ്പേസ് ബ്ലൂ, മിന്റ് ഗ്രീന്‍, സണ്‍റൈസ് ഫ്ലെയര്‍, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളില്‍ ഈ ഡിവൈസ് ലഭ്യമാകും. റെഡ്മി 9 പ്രൈം ഓഗസ്റ്റ് 6 മുതല്‍ വില്‍പ്പനയ്ക്കെത്തും.