Saturday, September 21, 2024
 
 

ശശികല ജനുവരിയില്‍ ജയില്‍ മോചിതയായേക്കും, പിഴയായി 10 കോടി അടച്ചു

the indian state the indian state
19 November 2020 09:17 AM

ചെന്നൈ:അനധികൃത സ്വത്തു സമ്ബാദന കേസില്‍ തടവില്‍ കഴിയുന്ന വി കെ ശശികല 10 കോടി രൂപ പിഴത്തുക അടച്ചു. ഇതോടെ ശശികലക്ക് ജനുവരിയില്‍ ജയില്‍ മോചിതയാകാമെന്ന് അഭിഭാഷകന്‍ പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷമായി ബെംഗളൂരുവിലെ പരപ്പന അഗഹാര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരികയാണ് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികല.

ശശികലയുടെ കുടുംബാംഗങ്ങളും അഭിഭാഷകരുടെ സംഘവും ബെംഗളൂരുവിലെത്തിയാണ് 10 കോടിയുടെ രണ്ട് ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ പ്രത്യേക കോടതിയില്‍ അടച്ചത്. സുപ്രീം കോടതിയാണ് ശശികലക്ക് നാലു വര്‍ഷം തടവും 10 കോടി പിഴ ശിക്ഷയും വിധിച്ചിരുന്നത്. തടവ് ശിക്ഷയുടെ കാലാവധി ജനുവരി 27 ന് തീരും. പയസ് ഗാര്‍ഡനിലെത് ഉള്‍പ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുവകകള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration