Friday, March 29, 2024
 
 
⦿ സ്വർണ്ണവില സർവകാല റെക്കോർഡിൽ; ചരിത്രത്തിലാദ്യമായി അമ്പതിനായിരം കടന്നു ⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
News

ഷെയ്ന്‍ നിഗം വഞ്ചിച്ചെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്

17 October 2019 10:29 AM

ഭീഷണിപ്പെടുത്തിയെന്ന നടന്‍ ഷെയ്ന്‍ നിഗത്തിന്‍റെ പരാതിയില്‍ വിശദീകരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ്. ഷെയ്ന്‍ നിഗത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ജോബി ജോര്‍ജ് പറഞ്ഞു.ആദ്യം 30 ലക്ഷം ആവശ്യപ്പെട്ട നടന്‍ പിന്നീട് 40 ലക്ഷം വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചു. പ്രതിഫലമായി 30 ലക്ഷം കൈപ്പറ്റിയെന്നും ജോബി ജോര്‍ജ് ആരോപിച്ചു.

സിനിമയില്‍ അഭിനയിക്കുന്നതിന് ഡേറ്റ് നല്‍കിയ ശേഷം നടന്‍ വഞ്ചിച്ചു. നടനെതിരെ നിര്‍മാതാക്കളുടെ സംഘടനക്ക് പരാതി നല്‍കിയെന്നുംജോബി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

സിനിമ നിര്‍മാതാവ്​ ജോബി ജോര്‍ജ്​​ വധഭീഷണി മുഴക്കിയതായും ആക്ഷേപിച്ചതായും ആരോപിച്ച്‌ നടന്‍ ഷെയ്​ന്‍ നിഗം കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. ഗുഡ്​വില്‍ എന്‍റര്‍ടെയിന്‍മെന്‍റ് നിര്‍മിക്കുന്ന 'വെയില്‍' എന്ന ചിത്രത്തിലെ നായകനാണ്​ ഷെയ്​ന്‍ നിഗം. ചിത്രത്തി​​​​െന്‍റ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞ​ ശേഷം മറ്റൊരു ചിത്രമായ 'കുര്‍ബാനി'ക്കു​വേണ്ടി പിന്നിലെ മുടി വെട്ടിയതിനെ തുടര്‍ന്ന്​ വെയിലിന്‍റെ ഷൂട്ടിങ്​ മുടക്കാനാണ്​ ഇത്​ ചെയ്​തതെന്ന്​ ആരോപിച്ചാണ്​ നിര്‍മാതാവ്​ വധഭീഷണി മുഴക്കിയതെന്നാണ്​ ഷെയ്​ന്‍ നിഗത്തിന്‍റെ ആരോപണം.

രണ്ടു ചിത്രങ്ങളിലുമായി മൂന്നു ഗെറ്റപ്പുകളിലാണ്​ ഷെയ്​ന്‍ നിഗം എത്തുന്നത്​. ഇതില്‍ വെയിലില്‍ മുടി നീട്ടി വളര്‍ത്തി എത്തുന്നുണ്ട്​. കുര്‍ബാനിയിലെ കഥാപാത്രത്തിനായി പിറകിലെ മുടി വെയിലിന്‍റെ ഒന്നാം ഷെഡ്യൂളിന്​ ശേഷം ​അല്‍പം മാറ്റി. ഇത്​ വെയിലി​​ന്‍റെ ഷൂട്ടിങ്​ മുടക്കാനാണെന്ന്​ തെറ്റിദ്ധരിച്ചാണ്​ നിര്‍മാതാവ്​ ഭീഷണി മുഴക്കിയതെന്നും നിഗം പറയുന്നു.

വെയിലിനായി ഒന്നാം ഷെഡ്യൂള്‍ 20 ദിവസമായിരുന്നു നിശ്ചയിച്ചിരുന്നത്​. എന്നാല്‍, 16 ദിവസത്തിനുള്ളില്‍ ഷൂട്ടിങ്​ പൂര്‍ത്തിയാക്കി​ സ​ന്തോഷ​ത്തോടെയാണ്​ കുര്‍ബാനിയു​െട സെറ്റിലേക്ക്​ ​േപായത്​. നവംബര്‍ 15ന്​ ​ശേഷമാണ്​ വെയി​ലിന്‍റെ രണ്ടം ഷെഡ്യൂള്‍. അപ്പോഴേക്കും പരിഹരിക്കാവുന്ന ഗെറ്റപ്പ്​ മാറ്റാത്തതി​​​​െന്‍റ പേരില്‍ ആക്ഷേപവും ഭീഷണിയും നടത്തിയതിനെതിരെ താരസംഘടനയായ അമ്മക്ക്​ പരാതി നല്‍കിയതായും അമ്മ, പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷനുമായി ബന്ധപ്പെട്ടതായും ഷെയ്​ന്‍ നിഗം പറഞ്ഞു. പൊലീസിനെ സമീപിക്കാനാണ്​ തീരുമാനമെന്നും ഷെയ്​ന്‍ നിഗം പറയുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration