Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

എല്ലാ ജില്ലകളിലും മിഠായ് സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ ആരംഭിക്കും; പദ്ധതിക്ക് 3.8 കോടി രൂപയുടെ ഭരണാനുമതി

25 July 2019 05:33 PM

തിരുവനന്തപുരം: 'മിഠായി' പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത എല്ലാ ജില്ലകളിലും മിഠായ് സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജുകളിലെ പ്രത്യേക കേന്ദ്രങ്ങള്‍ വഴിയാണ് നിലവില്‍ മിഠായി പദ്ധതിയുടെ സൗജന്യ മരുന്നുകളും മെഡിക്കല്‍ ഉത്പന്നങ്ങളും നല്‍കുന്നത്. പുതിയ 9 ജില്ലകളില്‍ കൂടി മിഠായ് സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ വരുന്നതോടെ വളരെദൂരം യാത്രചെയ്യാതെ സ്വന്തം ജില്ലകളില്‍ തന്നെ ഈ പദ്ധതിയുടെ സഹായം ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി 3.8 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. മരുന്നും മറ്റവശ്യ ഉപകരണങ്ങളും, ഡോക്ടര്‍മാരുടെ സേവനം, ക്യാമ്പ് നടത്തിപ്പ് തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കുമായാണ് തുക വകയിരുത്തിയിരിക്കുന്നത്.

ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പരിചരണം നല്‍കുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ 2018ല്‍ ആരംഭിച്ച സമഗ്ര സാമൂഹികാധിഷ്ഠിത പദ്ധതിയാണ് മിഠായി. സൗജന്യ ആധുനിക ഇന്‍സുലിന്‍ തെറാപ്പിയാണ് മിഠായി പദ്ധതി മുന്നോട്ടു വെക്കുന്നത്. വേദനരഹിതവും അനായാസേന ഉപയോഗിക്കാവുന്നതുമായ ആധുനിക ഇന്‍സുലിന്‍ പെന്‍ 'മിഠായി'യെന്നോണം ഉപയോഗിച്ച്, രോഗാവസ്ഥയിലുള്ള കുട്ടികള്‍ക്ക് സാധാരണ ജീവിതം സാധ്യമാക്കുന്നു. തുടര്‍ച്ചയായ ഗ്ലൂക്കോസ് നിരീക്ഷണം, ഇന്‍സുലിന്‍ തെറാപ്പി, ആവശ്യമുളളവര്‍ക്ക് ഇന്‍സുലിന്‍ പമ്പ് എന്നിവ നല്‍കുകയും കൗണ്‍സിലിംഗും മാതാപിതാക്കള്‍ക്ക് പരിശീലനവും മറ്റ് സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ 6 ഘടകങ്ങള്‍ ഉള്‍പ്പെട്ട ഒരു ബൃഹത് പദ്ധതികൂടിയാണിത്. ഇതിന്റെ ഭാഗമായി രോഗബാധിതരായ കുട്ടികളുടെ രജിസ്ട്രി തയ്യാറാക്കി വരുന്നു. ഈ പദ്ധതി വഴി ടൈപ്പ് 1 പ്രമേഹം ബാധിച്ച 5 മുതല്‍ 15 വയസുവരെയുളള കുട്ടികളെ കണ്ടെത്തി രജിസ്‌ട്രേഷനും തുടര്‍ നടപടികള്‍ക്കുമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇതുവരെ എഴുന്നൂറോളം കുട്ടികള്‍ക്ക് മിഠായി പദ്ധതി കൈത്താങ്ങായതായും മന്ത്രി വ്യക്തമാക്കി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration